Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Diya Binu Pulikakandam

പു​ളി​ക്ക​ക​ണ്ടം കു​ടും​ബം യു​ഡി​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു; ദി​യ ബി​നു പു​ളി​ക്ക​ക​ണ്ടം ആ​ദ്യ ടേം ​ചെ​യ​ർ​പേ​ഴ്സ​ൺ

കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ ദി​യ ബി​നു പു​ളി​ക്ക​ക​ണ്ടം ആ​ദ്യ ടേം ​ചെ​യ​ർ​പേ​ഴ്സ​ണാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. പു​ളി​ക്ക​ക​ണ്ടം കു​ടും​ബം യു​ഡി​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് തീ​രു​മാ​നം.

ച​ർ​ച്ച​യി​ൽ പു​ളി​ക്ക​ക​ണ്ടം കു​ടും​ബം മു​ന്നോ​ട്ടു​വ​ച്ച ആ​വ​ശ്യ​ങ്ങ​ൾ യു​ഡി​എ​ഫ് അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന് കൗ​ൺ​സി​ല​ർ​മാ​രു​ള്ള പു​ളി​ക്ക​ക​ണ്ടം കു​ടും​ബ​വു​മാ​യി എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യം ക​ണ്ടി​രു​ന്നി​ല്ല.

ബി​നു പു​ളി​ക്ക​ക​ണ്ടം, ബി​ജു പു​ളി​ക്ക​ക​ണ്ടം, ദി​യ ബി​നു പു​ളി​ക്ക​ക​ണ്ടം എ​ന്നി​വ​രാ​ണ് പു​ളി​ക്ക​ക​ണ്ടം കു​ടും​ബ​ത്തി​ൽ നി​ന്നും പാ​ലാ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​താ​യ​തോ​ടെ പു​ളി​ക്ക​ക​ണ്ടം കു​ടും​ബ​ത്തി​ലെ കൗ​ൺ​സി​ല​ർ​മാ​രു​ടെ തീ​രു​മാ​നം നി​ര്‍​ണാ​യ​ക​മാ​ണ്.

ഇ​തോ​ടെ​യാ​ണ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​ആ​ർ. ര​ഘു​നാ​ഥ് എ​ന്നി​വ​ർ പു​ളി​ക്ക​ക​ണ്ടം കു​ടും​ബ​ത്തെ നേ​രി​ട്ടെ​ത്തി ക​ണ്ട​ത്. അ​ധ്യ​ക്ഷ സ്ഥാ​നം ന​ൽ​കു​ന്ന​വ​രെ പി​ന്തു​ണ​യ്ക്കു​മെ​ന്നാ​ണ് പു​ളി​ക്ക​ക​ണ്ടം കു​ടും​ബം ആ​ദ്യം അ​റി​യി​ച്ച​ത്.

 

 

Latest News

Up